പോലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് നടത്തി
1510383
Sunday, February 2, 2025 4:38 AM IST
കോഴിക്കോട്: എസ്എസ്എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് കമ്മീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. 'ഡ്രഗ്സ്, സൈബര്‍ ക്രൈം: അധികാരികളേ നിങ്ങളാണ് പ്രതി' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മാര്‍ച്ച് നടത്തിയത്.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് ദേശീയ സെക്രട്ടറി സി എന്‍ ജാഫര്‍ സാദിഖ് മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എഫ് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് ഷാദില്‍ നൂറാനി ചെറുവാടി അധ്യക്ഷത വഹിച്ചു.