പോസ്റ്റ് ഓഫീസ് ഡയിലി സ്റ്റാര്‍ റീജണല്‍ കോൺടെസ്റ്റ് അവാര്‍ഡ് കട്ടിപ്പാറയ്ക്ക്
1511306
Wednesday, February 5, 2025 5:20 AM IST
താമരശേരി: പോസ്റ്റ് ഓഫീസ് ഡയിലി സ്റ്റാര്‍ റീജണല്‍ കോൺടെസ്റ്റ് അവാര്‍ഡ് നേടി കട്ടിപ്പാറ തപാല്‍ ഓഫീസ്. ഒരൊറ്റ ദിവസം കൊണ്ട് നൂറ്റി ഒന്ന് സേവിംഗ്സ് അക്കൗണ്ടുകള്‍ തുറന്നാണ് റീജിയണല്‍ അവാര്‍ഡ് സ്വന്തമാക്കിയത്. പോസ്റ്റ് മാസ്റ്റര്‍ ജോര്‍ജ് പള്ളിയോടിയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്.
സര്‍വീസില്‍ നിന്നും വിരമിക്കാന്‍ രണ്ട് മാസം മാത്രം ബാക്കിയിരിക്കെയാണ് അവാഡ് തേടിയെത്തിയത്. കഴിഞ്ഞ നവംമ്പര്‍ 19 നാണ് പോസ്റ്റ് ഓഫീസ് 101 അക്കൗണ്ടുകള്‍ ചേര്‍ത്തത്. നാട്ടുകാരുടെ വലിയ സഹകരണവും സഹപ്രവർത്തകരുടെ സഹകരണവുമാണ് അവാർഡിനു പിന്നിലെന്നും അതുകൊണ്ട് തന്നെ ഈ അവാർഡ് നാടിനുള്ള അംഗീകാരമാണെന്ന് ജോർജ് പറഞ്ഞു.
കോഴിക്കോട് ഡിവിഷനിലെ മികച്ച പോസ്റ്റ് ഓഫീസിനുള്ള അവാര്‍ഡ് 2010 ല്‍ കട്ടിപ്പാറ പോസ്റ്റ് ഓഫീസിന് ലഭിച്ചിട്ടുണ്ട്. 1956ൽ കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിന്റെ അന്നത്തെ വികാരിയായിരുന്ന ഫാ. ജോർജ് വട്ടുകുളത്തിലിന്റെയും കുടിയേറ്റ കർഷകരുടെയും ശ്രമഫലമായാണ് കട്ടിപ്പാറയിൽ പോസ്റ്റ് ഓഫീസ് അനുവദിച്ചത്.