കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
1510381
Sunday, February 2, 2025 4:38 AM IST
മുക്കം: കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ വലിയപറമ്പിൽ വച്ച് കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. 120 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി മസൂദ് ദുലാലിനെയാണ് കോഴിക്കോട് എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
മാസങ്ങൾക്കു മുൻപ് രണ്ടര കിലോഗ്രാം കഞ്ചാവ് കൈവശം വച്ചതിനു ശിക്ഷയനുഭവിച്ചു വരവെ ഡിസംബറിൽ ജാമ്യത്തിലിറങ്ങുകയായിരുന്നു ഇയാൾ. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.രാജീവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ പി.പി. ഷജിൻ, ശബരിദാസ്, ദ്രുപത്, അനുശ്രീ, അഖിൽ, അനിൽ, ദീപക് എന്നിവരടങ്ങുന്ന എക്സൈസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്.