അനധികൃത മീന്‍പിടിത്തം: രണ്ട് ബോട്ടുകള്‍ പിടികൂടി; അഞ്ച് ലക്ഷം പിഴയിട്ടു
1510385
Sunday, February 2, 2025 4:38 AM IST
പയ്യോളി: സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച രീതിയില്‍ മത്സ്യബന്ധനം നടത്തിയതിന് ഫിഷറീസ് വകുപ്പ് രണ്ട് ബോട്ടുകള്‍ പിടികൂടി അഞ്ച് ലക്ഷം പിഴയിട്ടു. പുതിയാപ്പ സ്വദേശികളായ വൈശാഖിന്റെ ദേവീപ്രസാദം ബോട്ടും സി.കെ. പദ്മനാഭന്റെ സഹസ്രധാര ബോട്ടുമാണ് ഫിഷറീസ് വകുപ്പ് പിടികൂടിയത്.
മത്സ്യ സമ്പത്ത് കുറക്കുന്നതിന് കാരണമാവുന്ന നിരോധിച്ച മീൻ പിടിത്ത രീതിയായ കരവലി, നൈറ്റ് ട്രോളിംഗ് എന്നിവ നടത്തിയതാണ് കുറ്റം. പരമ്പരാഗത മത്സ്യതൊഴിലാളികളുടെ വലയ്ക്കും മറ്റും നാശനഷ്ടം ഉണ്ടാക്കുന്ന രീതികൂടിയാണിത്. പയ്യോളി തീരത്തുനിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ അകലെ വെള്ളിയാം കല്ലിന് സമീപത്തുനിന്ന് രാത്രിയാണ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്.