കോടഞ്ചേരി സെന്റ് ജോസഫ്സ് എൽപി സ്കൂളിന് കിരീടം
1511305
Wednesday, February 5, 2025 5:20 AM IST
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന പഞ്ചായത്ത് തല കായികമേളയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽപി സ്കൂൾ ഓവറോൾ കിരീടം നേടി.
എഎംഎൽപി നൂറാംതോട്, ജിയുപി ചെമ്പുകടവ് സ്കൂളുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. താമരശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. വിനോദ് കായിക മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ, പ്രധാനധ്യാപകരായ സുരേഷ് തോമസ്, ജിബിൻ പോൾ, പിടിഎ പ്രസിഡന്റ് സിബി തൂങ്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.