പാലിയേറ്റീവ് രോഗി കുടുംബ സംഗമം
1511301
Wednesday, February 5, 2025 5:20 AM IST
മുക്കം: നഗരസഭ പാലിയേറ്റീവ് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗി കുടുംബ സംഗമം സംഘടിപ്പിച്ചു. മുക്കം ഓർഫനേജ് ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാsനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രജിത പ്രദീപ് അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. ചാന്ദിനി, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ഇ. സത്യനാരായണൻ, കെ.കെ. റുബീന, കൗൺസിലർമാരായ വേണു കല്ലുരുട്ടി, ഗഫൂർ കലൂരുട്ടി, ഫാത്തിമ കൊടപ്പാന, സജി തോമസ്, എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.