ഫാ. ജോർജ് വട്ടുകുളം ഫുട്ബോൾ കലാശ പോരാട്ടം ഇന്ന്
1510378
Sunday, February 2, 2025 4:33 AM IST
കൂരാച്ചുണ്ട്: മലയോര ഗ്രാമത്തിന് ആവേശമുണർത്തി കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടന്നുവന്ന 39-ാമത് ഫാ. ജോർജ് വട്ടുകുളം ഫുട്ബോൾ ടൂർണമെന്റിന്റെ കലാശ പോരാട്ടം ഇന്ന് വൈകുന്നേരം 4.30ന് നടക്കും. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ടീം അറ്റ്ലാന്റിസ് കല്ലാനോട് പെനാൽറ്റി ഷൂട്ടിൽ മൂന്നിനെതിരേ നാലു ഗോളുകൾക്ക് വിക്ടറി ചാലിടം കൂരാച്ചുണ്ടിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു (4-3).
കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി.വി. ബെന്നി മുഖ്യാതിഥിയായി. ടൂർണമെന്റ് രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ, ഫാ. സുബിൻ കിഴക്കേവീട്ടിൽ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ എംവൈസി കക്കയം ടീം അറ്റ്ലാന്റിസ് കല്ലാനോടുമായി ഏറ്റുമുട്ടും. ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഐ.എം വിജയൻ ഇന്ന് മുഖ്യാതിഥിയായിരിക്കും.