വാഹന മോഷ്ടാവ് പിടിയില്‍
1511297
Wednesday, February 5, 2025 5:12 AM IST
കോഴിക്കോട് : കോഴിക്കോട് കുറ്റിച്ചിറയില്‍ നിന്നും ആക്സ്സ് സ്കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതിയായ കണ്ണൂര്‍ കപ്പകടവ് സ്വദേശി കണ്ണന് വീട്ടില്‍ കപില്‍ ദേവന് (32) നെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
കുറ്റിച്ചിറ മിഷ്കാല്‍ പള്ളിയുടെ സമീപം നിര്‍ത്തിയിട്ടിരുന്ന അബ്ദുറഹിമാന് എന്നയാളുടെ ആക്സസ് സ്കൂട്ടര്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവെ, നഷ്ടപ്പെട്ട വാഹനം കാക്കൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരാള്‍ ഓടിക്കുന്നതായി രഹസ്യവിവരം കിട്ടിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ പോലീസ് അന്വേഷണം നടത്തുകയും ചെമ്പന്‍കുന്ന് എന്ന സ്ഥലത്തുവെച്ച് പ്രതിയെ മോഷണം നടത്തിയ സ്കൂട്ടര്‍ സഹിതം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.ഇയാള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ വളപട്ടണം, ടൗണ്‍ എന്നീ പോലീസ് സ്റ്റേഷനുകളിൽ കേസുണ്ട്.