കൂരാച്ചുണ്ടിൽ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം
1511298
Wednesday, February 5, 2025 5:20 AM IST
കൂരാച്ചുണ്ട്: കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ ബജറ്റിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗം വി.ജെ. സണ്ണി ഉദ്ഘാടനം ചെയ്തു.
ജോസഫ് വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. കെ.ജി അരുൺ, ഒ.ഡി തോമസ്, എ.കെ പ്രേമൻ, ബേബി പൂവ്വത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.