മണ്ണെണ്ണ സ്റ്റൗവ് പൊട്ടിത്തെറിച്ച് കുഞ്ഞു മരിച്ചു
1510626
Sunday, February 2, 2025 10:58 PM IST
കുറ്റ്യാടി: ജമ്മുവിലെ ശ്രീനഗറിലുള്ള ബിഎസ്എഫ് ക്വാർട്ടേഴ്സിൽ മണ്ണെണ്ണ സ്റ്റൗവ് പൊട്ടിത്തെറിച്ച് ജവാന്റെ മകൻ മരിച്ചു. വേളം പെരുവയൽ സ്വദേശി ആറങ്ങാട്ട് രാഹുലിന്റെയും പേരാമ്പ്ര കല്ലോട് ഷിബിൻഷയുടെയും മകൻ ദക്ഷിത് യുവൻ (മൂന്നു മാസം) ആണ് മരിച്ചത്. ഷിബിൻഷയ്ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കാലിക്കട്ട് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയർ അംഗമാണ് രാഹുൽ.