നിരോധിത പുകയില ഉത്പന്നവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
1510380
Sunday, February 2, 2025 4:38 AM IST
കോഴിക്കോട് :വിൽപനയ്ക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി.
ചെറുവണ്ണൂർ മേജർ ഉണ്ണികൃഷ്ണൻ റോഡിലുള്ള ചന്തമ്മൽ ഗോഡൗണിന് അടുത്തുള്ള ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന ഉത്തർപ്രദേശ് മാവുജിയ സ്വദേശി അന്‍ഷു ശോങ്കർ (26 ) നെയാണ് നല്ലളം എസ്ഐയും സംഘവും ചേർന്ന് പിടികൂടിയത്.
ചെറുവണ്ണൂർ, ബേപ്പൂർ പരിസരങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികൾക്കും യുവാക്കൾക്കും, വിദ്യാർഥിക്കും മറ്റും ഉത്തർപ്രദേശിൽനിന്നും നിരോധിത പുകയില ഉല്പന്നം കൊണ്ടുവന്ന് മൊത്തമായും ചില്ലറയായും വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ നല്ലളം പോലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.