സ്കൂളുകള്‍ക്ക് പ്രിന്റര്‍ നല്കി
1511052
Tuesday, February 4, 2025 7:47 AM IST
കൊടിയത്തൂര്‍: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങള്‍ക്കും ലേസര്‍ പ്രിന്ററുകള്‍ നല്കി. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു വിതരണോദ്ഘാടനം നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മറിയം കുട്ടിഹസ്സന്, ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത്, പഞ്ചായത്തംഗം ടി.കെ. അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.