തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ അപകടകരമാംവിധം ഓടിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു
1511055
Tuesday, February 4, 2025 7:47 AM IST
പയ്യോളി: തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ അപകടകരമാംവിധം വാഹനം ഓടിച്ച ആൾക്കെതിരേ പോലീസ് കേസെടുത്തു. പാലേരി കുന്നുമ്മല്‍ സുഹൈലിനെതിരേയാണ് കേസെടുത്തിട്ടുള്ളത്. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ചത്. ഇയാളുടെ കെഎല്‍ 14 എഎ 1114 നന്പർ ജീപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ നാല് വയനാട് സ്വദേശികൾ മുങ്ങിമരിച്ചത്. ഇതേ തുടർന്ന് ബീച്ചിലെത്തുന്ന സന്ദർശകർക്ക് പോലീസ് കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. സന്ദർശകർ ആരെയും കടലിൽ ഇറങ്ങാൻ ഇപ്പോൾ അനുവദിക്കുന്നില്ല. അവധിദിനമായ ഇന്നലെ തീരദേശ പോലീസിനെ കൂടാതെ പയ്യോളി പോലീസും സ്ഥലത്തെത്തിയിരുന്നു.
തീരദേശ പോലീസിന്റെ രണ്ട് ഉദ്യോഗസ്ഥർ എല്ലാദിവസവും തീരത്ത് കാവലുണ്ടാകും. വാഹനങ്ങൾ എല്ലാ ഭാഗത്ത് നിന്നും കടൽകരയിലേക്ക് പ്രവേശിക്കുന്നത് പോലീസിന് തലവേദനയാകുന്നുണ്ട്.