ബജറ്റിനെതിരേ പ്രതിഷേധത്തിന് സിപിഎം
1511064
Tuesday, February 4, 2025 7:47 AM IST
കോഴിക്കോട്: കേന്ദ്ര ബജറ്റിനെതിരേ എല്ലാ ലോക്കല്‍ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.കേരളത്തെ പൂര്‍ണമായും അവഗണിക്കുന്നതും രാജ്യതാത്പര്യങ്ങള്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അടിയറ വയ്ക്കുന്നതുമാണ് ബജറ്റെന്ന് ജില്ലാ കമ്മിറ്റയുടെ പ്രസ്താവനയില്‍ പറഞ്ഞു.
കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച 24000 കോടി രൂപയുടെ പാക്കേജില്‍ ഒന്നുപോലും അംഗീകരിച്ചില്ല. ബജറ്റില്‍ കേരളം എന്ന വാക്കുപോലുമില്ല എന്നത് മുഴുവന്‍ മലയാളികളോടുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്രൂരവും നിഷേധാത്മകവുമായ സമീപനമാണ് കാണിക്കുന്നത്. വയനാടിന്റെ പുനരധിവാസത്തിനോ വിഴിഞ്ഞം പദ്ധതിക്കോ ഒരു സഹായവുമില്ല. സംസ്ഥാനവും കോഴിക്കോട് ജില്ലയും പ്രതീക്ഷയോടെ കാത്തിരിക്കുന്ന എയിംസ് ഇപ്രാവശ്യവും അനുവദിച്ചില്ല എന്നത് അത്യന്തം പ്രതിഷേധകരമാണെന്ന് പ്രസ്താവനയിൽ പറയുന്നു.