യുഡിഎഫ് അധികാരത്തിൽ വന്നാൽ കോംട്രസ്റ്റ് തൊഴിലാളികളെ സംരക്ഷിക്കും
1510384
Sunday, February 2, 2025 4:38 AM IST
കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ കോംട്രസ്റ്റ് തൊഴിലാളികളെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ്.
നിയമവിരുദ്ധമായി അടച്ചുപൂട്ടിയ കോംട്രസ്റ്റ് ഫാക്ടറി സർക്കാർ ഏറ്റെടുത്തിട്ടും തൊഴിലാളികളെ സംരക്ഷിക്കാത്ത സർക്കാറിന്റെ വഞ്ചനയ്ക്ക് എതിരേ ഐഎൻടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡന്റ് കെ. അനന്തൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. രാജീവ് മുഖ്യപ്രഭാഷണം നടത്തി. എൻഎസ് യു അഖിലേന്ത്യ ജന.സെക്രട്ടറി കെ.എം. അഭിജിത്ത്, കെ. ഷാജി, പി.കെ. ശ്രീനിവാസൻ, എ.പി. പിതാംബരൻ, കെ.പി. സക്കീർ, ടി.വി. മജീദ്, കെ. സുജാത തുടങ്ങിയവർ പ്രസംഗിച്ചു.