വൈകി എത്തിയത് ചോദ്യം ചെയ്തതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു
1510821
Monday, February 3, 2025 10:16 PM IST
കോഴിക്കോട്: വൈകി വീട്ടിലെത്തിയത് വീട്ടുകാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന പ്ലസ്വണ് വിദ്യാര്‍ഥിനി മരണമടഞ്ഞു. കോഴിക്കോട് വാപ്പോളി താഴം സ്വദേശി റിന്‍ഷ പര്‍വാന്‍ (17) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ജനുവരി 15 നാണ് റിന്‍ഷ പര്‍വാന്‍ വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടുകാര്‍ ചോദ്യം ചെയ്തതില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.