സർക്കാർ ആശുപത്രികളെ ബലി കൊടുത്തു : കെ. പ്രവീൺ കുമാർ
1511293
Wednesday, February 5, 2025 5:12 AM IST
പേരാമ്പ്ര: കേരളത്തിലെ സർക്കാർ ആശുപത്രികൾ കുത്തക മരുന്ന് കമ്പനികൾക്ക് വേണ്ടി തകർത്ത് തരിപ്പണമാക്കി പാവപ്പെട്ട രോഗികളെ ബലി കൊടുത്തതായി ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ.
ആവശ്യത്തിന് മരുന്നും ഡോക്ടരുടെ സേവനവും ഇല്ലാത്തതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പേരാമ്പ്ര താലൂക്ക് ആശുപത്രിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കെ. മധു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട്, രത്നവല്ലി, ഡിസിസി സെക്രട്ടറിമാരായ രാജൻ മരുതേരി, പി.കെ. രാഗേഷ്, യുഡിഎഫ് കൺവീനർ കെ.എ. ജോസ് കുട്ടി, ബാബു തത്തക്കാടൻ, റെജി കോച്ചേരി, എൻ.പി. വിജയൻ, ഉമ്മർ തണ്ടോറ, പി.സി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.