സ്വതന്ത്ര കര്‍ഷകസംഘം ധര്‍ണ നടത്തി
1511058
Tuesday, February 4, 2025 7:47 AM IST
താമരശേരി: താമരശേരി ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ സ്വതന്ത്ര കര്‍ഷകസംഘം താമരശേരി പഞ്ചായത്ത് കമ്മിറ്റി നടത്തിയ ധര്‍ണ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു.
വന്യജീവി ശല്യം തടയുക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുക, ബഫര്‍ സോണ്‍ വിഷയം പരിഹരിക്കുക, താമരശേരി പഞ്ചായത്തിനെ ബാധിക്കുന്ന തോട്ടഭൂമി പ്രശ്നത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ നടത്തിയത്. സ്വതന്ത്ര കര്‍ഷക സംഘം താമരശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു. കെ.കെ.എ. ഖാദര്‍, കെ.കെ. അബ്ദുറഹിമാന്, എ.പി. മൂസ, കെ.വി. മുഹമ്മദ്, ജെ.ടി. അബ്ദുറഹ്മാന്, ഹംസ ചെമ്പ്ര, എ.കെ. അബ്ബാസ്, റഫീഖ് കൂടത്തായ് തുടങ്ങിയവര്‍ പങ്കെടുത്തു.