ഷാഫി പറമ്പിൽ എംപി നിവേദനം നൽകി
1511303
Wednesday, February 5, 2025 5:20 AM IST
പേരാമ്പ്ര: ചക്കിട്ടപാറയിലെ മലയോര ഗ്രാമമായ പൂഴിത്തോട് നിന്നും യൂണിയൻ ബാങ്കിന്റെ ബ്രാഞ്ച് മാറ്റരുതെന്നാവശ്യപ്പെട്ട് വടകര എംപി ഷാഫി പറമ്പിൽ കേന്ദ്രമന്ത്രി നിർമല സീതാരാമനെ കണ്ട് നിവേദനം നൽകി.
വന്യമൃഗ ശല്യവും മറ്റും കാരണം ആളുകൾ ഇവിടെ ബുദ്ധിമുട്ടുകയാണ്. ബാങ്ക് കൂടെ പോയാൽ പിന്നെയും പ്രദേശം ഒറ്റപ്പെടുന്ന ദുസ്ഥിതി കേന്ദ്രമന്ത്രിയെ ഷാഫി അറിയിച്ചു. ബാങ്ക് ശാഖ മാറ്റുന്നതിനെതിരേ കോഴിക്കോട് റീജിയണൽ ഓഫീസിന് മുൻപിലും പൂഴിത്തോട് ബ്രാഞ്ചിന് മുൻപിലും പ്രതിഷേധങ്ങൾ നടന്നു.