അജ്ഞാത വന്യമൃഗ സാന്നിധ്യം; കൂമ്പാറ ഉദയഗിരിയിൽ ജനം അശങ്കയിൽ
1510382
Sunday, February 2, 2025 4:38 AM IST
കൂമ്പാറ: കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ഉദയഗിരിയിലും പരിസര പ്രദേശങ്ങളിലും വന്യമൃഗ സാന്നിധ്യം രാത്രികാലങ്ങളിൽ ഉള്ളതായി പ്രദേശവാസികൾ. പുലി കുഞ്ഞുങ്ങളെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതായും കടുവയുടേത് എന്ന് സംശയിക്കുന്ന ശബ്ദം രാത്രികാലങ്ങളിൽ കേൾക്കാമെന്നും പറയപ്പെടുന്നു.
പ്രദേശം ആർജെഡി നേതാക്കൾ സന്ദർശിച്ചു. പ്രദേശത്തെ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുള്ള നടപടികൾ ഫോറസ്റ്റ് അധികാരികൾ അടിയന്തരമായി നടപ്പിൽ വരുത്തണമെന്ന് ആർജെഡി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിയുടെ അധ്യക്ഷതയിൽ കൂമ്പാറയിൽ ചേർന്ന നേതൃയോഗത്തിൽ ജില്ല സെക്രട്ടറി വിത്സൻ പുല്ലുവേലിൽ, കിസാൻ ജനത ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ, ഭാരവാഹികളായ ജോളി പൈകാട്ടിൽ, സന്തോഷ് കിഴക്കേക്കര, വിത്സൻ പാലയ്കത്തടത്തിൽ തുടങ്ങയവർ പങ്കെടുത്തു.