മോൺ. ആന്റണി കൊഴുവനാൽ അഖിലകേരള പ്രസംഗ മത്സരം
1494617
Sunday, January 12, 2025 7:25 AM IST
കോഴിക്കോട്: വിദ്യാഭ്യാസ, കാർഷിക രംഗങ്ങളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ താമരശേരി രൂപത വൈദികനായ മോൺ. ആന്റണി കൊഴുവനാലിന്റെ സ്മരണയ്ക്കായി താമരശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സെന്റ് തോമസ് അക്കാഡമി ഫോർ റിസർച്ച് ആൻഡ് ട്രെയിനിംഗ് (സ്റ്റാർട്ട്) സംഘടിപ്പിച്ച അഖില കേരള പ്രസംഗ മത്സരം ശ്രദ്ധേയമായി.
ആദ്യ റൗണ്ടിൽ 48 പേർ മത്സരത്തിൽ പങ്കെടുത്തു. അതിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച 10 മത്സരാർഥികൾ ഫൈനൽ റൗണ്ടിൽ മാറ്റുരച്ചു.
വി.എ. ആൻസി (മാനന്തവാടി രൂപത) ഒന്നാം സമ്മാനമായ 15,000 രൂപയും ജോയൽ ജോസഫ് (പാലാ രൂപത) രണ്ടാം സമ്മാനമായ 10000 രൂപയും എസ്തർ ക്രിസ്റ്റി ടോം (താമരശേരി രൂപത) മൂന്നാം സമ്മാനമായ 5000 രൂപയും കരസ്ഥമാക്കി.
സമാപന സമ്മേളനത്തിൽ താമരശേരി രൂപത ചാൻസലർ റവ. ഡോ. സെബാസ്റ്റ്യൻ കവളക്കാട്ട്, നെതർലാൻസിൽ ശുശ്രൂഷ ചെയ്യുന്ന റവ. ഡോ. ജോർജ് പയ്യമ്പള്ളി, സ്റ്റാർട്ട് ഡയറക്ടർ റവ. ഡോ. സുബിൻ കിഴക്കേവീട്ടിൽ എന്നിവർ വിജയികൾക്ക് സമ്മാനം നൽകുകയും സംസാരിക്കുകയും ചെയ്തു.
ഫാ. റോണി കാവിൽ, ഫാ. സിബി കുഴിവേലിൽ, ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ, സിസ്റ്റർ സ്റ്റെല്ല മരിയ, സ്റ്റാർട്ടിലെ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു.