ട്രെയിന്‍തട്ടി വിദ്യാര്‍ഥി മരിച്ചു
1494438
Saturday, January 11, 2025 10:33 PM IST
വടകര: മുക്കാളി റെയില്‍വേ ഗേറ്റിനു സമീപം ട്രെയിന്‍ തട്ടി വിദ്യാര്‍ഥി മരിച്ചു. പേരാമ്പ്ര കൂത്താളി കുന്നത്ത് കണ്ടി ബാബുരാജിന്റെ മകന് അമല്‍രാജാണ് (21) മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടുകൂടിയാണ് സംഭവം. ചോമ്പാല പോലീസ് സ്ഥലത്തെത്തി. കോഴിക്കോട് ഹോട്ടല്‍മാനേജ്മെന്റ് വിദ്യാര്‍ഥിയാണ് അമല്‍രാജെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.