വിനോദയാത്രയ്ക്ക് പോയ പതിനാലുകാരൻ ഹൃദയാഘാതം മൂലം മരിച്ചു
1489842
Wednesday, December 25, 2024 12:04 AM IST
കൊയിലാണ്ടി: കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ പതിനാലുകാരൻ ഹൃദയാഘാതം മൂലം മരിച്ചു. തിരുവങ്ങൂർ കോയാസ് ക്വാർട്ടേഴ്സിൽ അബ്ദുല്ല കോയയുടെയും കാട്ടിലപീടിക മണ്ണാറയിൽ സൈഫുന്നീസയുടെയും മകൻ യൂസഫ് അബ്ദുല്ലയാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ഊട്ടിയിൽ വച്ചാണ് മരണം സംഭവിക്കുന്നത്. പിതാവ് അബ്ദുല്ലക്കോയ ദുബായിലാണ്. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് യൂസഫ്. സഹോദരങ്ങൾ: അമീൻ അബ്ദുള്ള, ഫാത്തിമ അബ്ദുള്ള.