അ​തി​രു​വി​ട്ട ആ​ഘോ​ഷം: കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി
Friday, September 27, 2024 4:56 AM IST
കോ​ഴി​ക്കോ​ട്: ഫാ​റൂ​ഖ് കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ ന​ട​ത്തി​യ അ​പ​ക​ട​ക​ര​മാ​യ വാ​ഹ​ന​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ന​ട​പ​ടി. നി​യ​മം ലം​ഘി​ച്ചു വാ​ഹ​നം ഓ​ടി​ച്ച​തി​ന് എ​ട്ടു വി​ദ്യാ​ർ​ഥി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് വി​ല​ക്ക്. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത എ​ട്ടു വാ​ഹ​ന​ങ്ങ​ൾ ഒ​രു മാ​സ​ത്തി​ന​കം ജി​ല്ലാ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നും ആ​ർ​ടി​ഒ നി​ർ​ദേ​ശം ന​ൽ​കി.

അ​പ​ക​ട​ക​ര​മാ​യ യാ​ത്ര​യ്ക്ക് ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്ക് ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ൽ മു​ൻ​പു പി​ഴ ചു​മ​ത്തി​യി​രു​ന്നു. സെ​പ്റ്റം​ബ​ർ 11 നാ​യി​രു​ന്നു സം​ഭ​വം. കോ​ള​ജ് കാന്പ​സി​നു പു​റ​ത്തു പൊ​തു​നി​ര​ത്തി​ലൂ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നം ഓ​ടി​ച്ച​ത്. ഡോ​റി​ലും കാ​റി​ന്‍റെ മു​ക​ളി​ലു​മാ​യി ഇ​രു​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ യാ​ത്ര ചെ​യ്ത​ത്.


വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​ന​മോ​ടി​ച്ച​തി​ന്‍റെ ദൃ​ശ്യം നാ​ട്ടു​കാ​ർ പ​ക​ർ​ത്തി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട​ത്.