നവീകരിച്ച ഹാൾ ഉദ്ഘാടനവും ഫാർമേഴ്സ് മീറ്റും സംഘടിപ്പിച്ചു
1543043
Wednesday, April 16, 2025 8:00 AM IST
പുഴക്കാട്ടിരി: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് 2023-24, 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണം ചെയ്ത പരിയാരത്ത് മുഹമ്മദ് സ്മാരക ഹാൾ മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുക്കുൽസു ചക്കച്ചൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.എ. അബ്ദുൾകരീം മുഖ്യാതിഥിയായിരുന്നു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഫീഖ്, വൈസ് പ്രസിഡന്റ് മൂസക്കുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കദീജ ബീവി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി. സാദിഖലി തുടങ്ങിയവർ പ്രസംഗിച്ചു.
മെംബർമാരായ സുഹ്റ, പി. സുബൈദ, കെ. ജാസ്മിന, ബാബു പട്ടുകുത്ത്, കുഞ്ഞാപ്പ കരുവാടി, സി. അസീസ്, സി. ഫാത്തിമ സുഹ്റ, രാമപുരം സർവീസ് ബാങ്ക് പ്രസിഡന്റ് അസീസ് പേങ്ങാട്ട്, മുൻ മെംബർമാരായ ഹംസ കക്കാട്ടിൽ, കുഞ്ഞിമുഹമ്മദ് കരിന്പനക്കൽ, ആബിദ കല്ലങ്കുന്നൻ തുടങ്ങിയവർ സംബന്ധിച്ചു.
ചടങ്ങിൽ ആട് കർഷകർക്കുള്ള ശാസ്ത്രീയ അവബോധ പരിപാടിയുമായി ബന്ധപ്പെട്ട് ഡോ.സവിതയുടെ നേതൃത്വത്തിൽ പരിശീലനവും സംഘടിപ്പിച്ചു. നൂറോളം ആട് കർഷകർ പങ്കെടുത്തു. വെറ്ററിനറി സർജൻ ഡോ. സൈഫുദ്ദീൻ നന്ദി പറഞ്ഞു.