അംബേദ്കറെ അനുസ്മരിച്ചു
1543041
Wednesday, April 16, 2025 8:00 AM IST
വഴിക്കടവ്: ഡോ. അംബേദ്കറുടെ 134-ാം ജൻമവാർഷിക ദിനത്തിൽ വഴിക്കടവ് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. മുതിർന്ന കോണ്ഗ്രസ് നേതാവ് ചാക്കോ സി. മാന്പ്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനീർ മണൽപാടം അധ്യക്ഷത വഹിച്ചു. സേവ്യർ കുഞ്ഞച്ചൻ, അലവി കുരിക്കൾ, ഫ്രാൻസിസ് കാരിയാടി, രാജു ചേനത്തറ, പൗലോസ് പെരുമായൻ, പി.കെ. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.