മുസ്ലിംലീഗ് ജാഗ്രതാ സംഗമം നടത്തി
1542671
Monday, April 14, 2025 4:56 AM IST
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ രാഷ്ട്രീയ സമവാക്യത്തിൽ മാറ്റം വരുത്തുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗ് നിലന്പൂർ നിയോജക മണ്ഡലം കമ്മിറ്റി നിലന്പൂർ ഒസികെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജാഗ്രതാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ സർക്കാരിനെ രണ്ടാമതും അധികാരത്തിലേറ്റിയ കുറ്റബോധത്തിന്റെ അപകർഷതാബോധത്തിലാണ് കേരളത്തിലെ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
നിലന്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് സി.എച്ച്. ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, മുസ് ലിം ലീഗ് ദേശീയ ട്രഷറർ പി.വി. അബ്ദുൾ വഹാബ് എംപി, സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി, ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൾ ഹമീദ് എംഎൽഎ, മുൻ എംഎൽഎ പി.വി.അൻവർ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്,
അഡ്വ. ഫൈസൽ ബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മുത്തേടം, പി.എം.സീതിക്കോയ തങ്ങൾ, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി.പി. അഷ്റഫലി, കൊന്പൻ ഷംസുദീൻ, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് കെ.പി. ജൽസിമിയ, കൂമഞ്ചേരി ഷൗക്കത്ത്, പി.ടി. റൂൻസ്കർ, സറീന മുഹമ്മദാലി, സുബൈദ കൊരന്പയിൽ, കെ.ടി. അബ്ദുൾ മജീദ്, സൈതലവി കുന്നുമുൽ എന്നിവർ പ്രസംഗിച്ചു.