നിലന്പൂർ ഉപതെരഞ്ഞെടുപ്പ്: ബിഎൽഒമാർക്ക് പരിശീലനം നൽകി
1543045
Wednesday, April 16, 2025 8:00 AM IST
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതുതായി രൂപീകരിച്ച 59 പോളിംഗ് സ്റ്റേഷനുകളിലേക്ക് നിയമിതരായ ബിഎൽഒമാർക്ക് നിലന്പൂർ ബ്ലോക്ക് ഓഫീസ് കോണ്‍ഫറൻസ് ഹാളിൽ പരിശീലനം നൽകി.
സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ ഓണ്‍ലൈൻ വഴി ബിഎൽഒമാരെ സ്വാഗതം ചെയ്തു. നിലന്പൂർ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ പി. സുരേഷ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി.എം. സനീറ എന്നിവർ സംസാരിച്ചു.
സ്വീപ് കോ ഓർഡിനേറ്റർ ബിനു, ടെക്നിക്കൽ അസിസ്റ്റന്റുമാരായ ശ്രീരാജ്, വാരിസ് എന്നിവർ ക്ലാസുകൾ നയിച്ചു. അസിസ്റ്റന്റ് ഇലക്ട്രൽ രജിസ്ട്രേഷൻ ഇൻ ചാർജ് രഘുമണി നന്ദി പറഞ്ഞു. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി 1100 ലധികം വോട്ടർമാർ വരുന്ന പോളിംഗ് സ്റ്റേഷനുകൾ വിഭജിച്ച് രൂപീകരിച്ച 59 പോളിംഗ് സ്റ്റേഷനുകളിലേക്ക് ആണ് ബിഎൽഒമാരെ നിയമിച്ചത്. 49 ബിഎൽഒമാർ പരിശീലനത്തിൽ പങ്കെടുത്തു.