പികെഎസ് കണ്വൻഷൻ നടത്തി
1542672
Monday, April 14, 2025 4:56 AM IST
എടക്കര: പട്ടികജാതി ക്ഷേമ സമിതി (പികഐസ്) എടക്കര ഏരിയാ കണ്വൻഷൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.കെ. ഗോപി അധ്യക്ഷനായിരുന്നു.
സിപിഎം എടക്കര ഏരിയ സെക്രട്ടറി ടി. രവീന്ദ്രൻ, പികഐസ് സംസ്ഥാന സമിതി അംഗം സി. ശോഭന, പികഐസ് ഏരിയ സെക്രട്ടറി പി.സി. നാഗൻ, ഏരിയാ കമ്മിറ്റി അംഗം എൻ. പ്രജീഷ്, എം.കെ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.