നിലന്പൂരിൽ മത്സരരംഗത്ത് ചുവടുറപ്പിച്ച് വ്യാപാരികൾ
1542664
Monday, April 14, 2025 4:56 AM IST
എടക്കര: വ്യാപാരി വ്യവസായി ഏകോപന സമിതി നിലന്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മണ്ഡലം പ്രവർത്തക സമിതി യോഗം. ആസന്നമായ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്താനുള്ള സംസ്ഥാന, ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തിന് യോഗം ഐക്യകണ്ഠേന പിന്തുണ നൽകി.
മാറി മാറി വന്ന സർക്കാരുകളുടെ വ്യാപാരി വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് സംഘടന മത്സര രംഗത്തേക്ക് ഇറങ്ങുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. സംഘടന തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നും പതിനഞ്ച് യൂണിറ്റുകളിലായി 8000 ത്തോളം അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും ചെറുകിട വ്യാപാര മേഖലയെ ആശ്രയിച്ച് ഉപജീവനം കഴിയുന്ന തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും അടക്കം വലിയ പിന്തുണ അനുകൂലമായ ഘടകമാണെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി. കുഞ്ഞാവുഹാജി യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ. സഫറുള്ള അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ്, ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ, ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് പി. മേനോൻ, ജില്ലാ സെക്രട്ടറി അബ്ദുൾ ഹക്കീം ചങ്കരത്ത്, സംസ്ഥാന പ്രവർത്തക സമിതി അംഗം എൻ. അബ്ദുൾ മജീദ്, മണ്ഡലം ജനറൽ സെക്രട്ടറി ടി.ടി. നാസർ, മണ്ഡലം ട്രഷറർ പി. മധു, വനിത വിംഗ് ജില്ലാ പ്രസിഡന്റ് ജാസ്മിൻ കുഞ്ഞിമുഹമ്മദ്, പി. ശിഹാബുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.