യുവാവ് ബഹ്റൈനിൽ മരിച്ചു
1542548
Sunday, April 13, 2025 11:51 PM IST
കാപ്പാട് :അവധി ആഘോഷിക്കാൻ ഉമ്മയോടൊപ്പം കുവൈത്തിലേക്ക് പോയ മകൻ മരിച്ചു. മക്തബത്തു നൂറാനിയ മദ്രസ മാനേജ്മെന്റ് കമ്മിറ്റി മുൻ പ്രസിഡന്റ് പരേതനായ മാട്ടുമ്മൽ പോക്കർ സാഹിബിന്റെ മകനും കുവൈത്തിലെ അൽസാദ കാർഗോ ഉടമയുമായ തെക്കെ കടവത്ത് ബഷീറിന്റെ മകൻ ഫായിസ് (21) ആണ് മരിച്ചത്.
ഉമ്മയോടൊപ്പം കുവൈത്തിലെത്തിയ ഫായിസ് കഴിഞ്ഞദിവസം പിതാവിനോടൊപ്പംറോഡ് മാർഗ്ഗം ദമാമിലേക്ക് പോയി തിരിച്ചു വരവെ സുഹൃത്തുക്കളെ കാണാൻ വേണ്ടി ബഹ്റൈനിൽ തങ്ങുകയായിരുന്നു.ബഹ്റൈനിലെ താമസസ്ഥലത്ത് ബാത്റൂമിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.ഹൃദയസ്തംഭനം മൂലമാണ് മരണമെന്നറിയുന്നത് .മൂടാടിയിലെ മലബാർ കോളേജിൽ നിന്ന് ഈ വർഷം ഡിഗ്രി കഴിഞ്ഞ് ഇറങ്ങിയതായിരുന്നു ഫായിസ് .മാതാവ് : ഫാത്തിമ സഹോദരങ്ങൾ ഫസ്ലാൻ (ജോർജ്ജിയ) ഫായിഖ്(തിരുവങ്ങൂർ ഹയർ സെക്കൻഡറി പ്ലസ് ടു വിദ്യാർഥി).