കണ്‍സ്യൂമർ ഫെഡിന്റെ വിഷു - ഈസ്റ്റർ വിപണി തുടങ്ങി
1542309
Sunday, April 13, 2025 5:47 AM IST
എടപ്പാൾ: വിഷു - ഈസ്റ്റർ സീസണിൽ അവശ്യസാധനങ്ങൾ കുറഞ്ഞ വിലയിൽ വിപണയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി കണ്‍സ്യൂമർഫെഡിന്റെ നേതൃത്വത്തിൽ വിഷു - ഈസ്റ്റർ ചന്തയ്ക്ക് തുടക്കമായി.
സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചന്തയുടെ ജില്ലാതല ഉദ്ഘാടനം എടപ്പാളിൽ ജില്ലാ പഞ്ചായത്ത് മെംബർ അഡ്വ. പി.പി. മോഹൻദാസ് നിർവഹിച്ചു.
ചങ്ങരംകുളം, മാറഞ്ചേരി, എടപ്പാൾ, വളാഞ്ചേരി, പുലാമന്തോൾ, തിരൂർ, പരപ്പനങ്ങാടി, വണ്ടൂർ, പട്ടിക്കാട്, മഞ്ചേരി, എടക്കര തുടങ്ങിയ ജില്ലയിലെ വിവിധയിടങ്ങളിലെ ത്രിവേണി സൂപ്പർ മാർക്കറ്റുകളിലാണ് വിഷു - ഈസ്റ്റർ ചന്ത നടക്കുന്നത്.21 വരെ ചന്തകൾ പ്രവർത്തിക്കും.