മുസ്ലിം ലീഗ് രാഷ്ട്രീയ ജാഗ്രതാ സംഗമം ഇന്ന്
1542308
Sunday, April 13, 2025 5:47 AM IST
നിലന്പൂർ: മുസ്ലിം ലീഗ് നിലന്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ ജാഗ്രതാ സംഗമം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലന്പൂർ ഒസികെ ഓഡിറ്റോറിയത്തിൽ ഇന്ന് ഉച്ചക്കുശേഷം മൂന്നിനാണ് സംഗമത്തിന് തുടക്കം.
സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൾ വഹാബ് എംപി, കെ.എം. ഷാജി, പി. അബ്ദുൾ ഹമീദ് എംഎൽഎ, ഇസ്മായിൽ മൂത്തേടം, അഡ്വ. ഫൈസൽ ബാബു, ടി.പി. അഷ്റഫലി തുടങ്ങിയവർ പങ്കെടുക്കും.
നിലന്പൂർ നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് മുസ്ലിംലീഗ് ജാഗ്രതാ സംഗമം എന്ന പേരിൽ സമ്മേളനം നടത്തുന്നത്. ഇനിയുള്ള ഓരോ നിമിഷവും വലിയ ജാഗ്രതയോടെ വേണം മുന്നോട്ട് പോകാനെന്ന് പൊതുസമൂഹത്തെയും പ്രത്യേകിച്ച് മുസ്ലിം ലീഗ് പ്രവർത്തകരെയും ഉത്ബോധിപ്പിക്കാൻ വേണ്ടിയാണ് സംഗമം നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ മുസ്ലിം ലിഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, നിയോജക മണ്ഡലം പ്രസിഡന്റ് സി.എച്ച്. ഇഖ്ബാൽ, ജനറൽ സെക്രട്ടറി മച്ചിങ്ങൽ കുഞ്ഞു, ഖജാൻജി ജസ്മൽ പുതിയറ, കൊന്പൻ ഷുംസു തുടങ്ങിയവർ പങ്കെടുത്തു.