മികവഴക് പുരസ്കാരം സമ്മാനിച്ചു
1542306
Sunday, April 13, 2025 5:47 AM IST
വടക്കാങ്ങര :ഒന്നാംക്ലാസിലെ വിശിഷ്ടാധ്യാപനത്തിനുള്ള സംസ്ഥാന മികവഴക് 2025 പുരസ്കാരത്തിന് വടക്കാങ്ങര ജിഎംഎൽപി സ്കൂളിലെ അധ്യാപിക കെ.പി. ഷാഹിന അർഹത നേടി. തിരുവനന്തപുരം നേമം ഗവണ്മെന്റ് യുപി സ്കൂളിൽ നടന്ന ചടങ്ങിൽ മൊമെന്േറായും പ്രശസ്തി പത്രവും എസ്സിആർടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് സമ്മാനിച്ചു.
എസ്സിആർടി റിസർച്ച് ഓഫീസർ രാജേഷ് വള്ളിക്കോട്, വിദ്യാകിരണം സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. രാമകൃഷ്ണൻ, ഡയറ്റ് പ്രിൻസിപ്പൽ ഗീതാകുമാരി, തിരൂർ ഡയറ്റ് ഫാക്കൽറ്റി നിഷ പന്താവൂർ, പാഠപുസ്തക രചയിതാവും എസ്എസ്കെ മുൻ കണ്‍സൾട്ടന്റുമായ ഡോ.ടി.പി. കലാധരൻ, എസ്എസ്കെ പ്രോഗ്രാം ഓഫീസർ അമുൽ റോയ്,
കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ നായർ, നേമം യുപിഎസ് പ്രധാനാധ്യാപകൻ മൻസൂർ, പ്രേംജിത്ത്, എസ്. സൈജ തുടങ്ങിയവർ പങ്കെടുത്തു.