കെജിഒഎ സമ്മേളനം സമാപിച്ചു
1542305
Sunday, April 13, 2025 5:47 AM IST
മലപ്പുറം :സംസ്ഥാനങ്ങളുടെ അധികാരം വെട്ടിച്ചുരുക്കിയും സാന്പത്തിക ആനുകൂല്യങ്ങൾ തടഞ്ഞും ഫെഡറലിസം തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പന്ത്രണ്ടാം ശന്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കണമെന്നും ക്ഷാമബത്ത ശബള പരിഷ്കരണ കുടിശിക അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം സിഐടിയു കോഴിക്കോട് ജില്ലാ സെക്രട്ടറി പി.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി വി.കെ. രാജേഷ്, കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി. രാജേഷ്, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.ശ്രീഹരി എന്നിവർ പ്രസംഗിച്ചു.
കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ.ടി.ഷണ്മുഖൻ സംഘടന പ്രമേയം അവതരിപ്പിച്ചു. ടി.പി. രലുനാഥ്, കെ. വിനോദ്, എൻ. അരവിന്ദാക്ഷൻ, ഒ.കെ. പ്രേമരാജൻ, കെ. സതീഷ് കുമാർ, എ. വേണുഗോപാൽ, ആർ. രാജേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കെജിഒഎ സംസ്ഥാന സെക്രട്ടറി ഇ.വി. സുധീർ ക്രോഡീകരിച്ച് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. പി.സീമ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി. വിനയൻ സ്വാഗതവും ട്രഷറർ പി.മോഹൻദാസ് നന്ദിയും പറഞ്ഞു.