പരിഷത്ത് ജില്ലാ സമ്മേളനത്തിന് തുടക്കം
1542304
Sunday, April 13, 2025 5:47 AM IST
എടപ്പാൾ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാസമ്മേളനത്തിന് എടപ്പാൾ വള്ളത്തോൾ കോളജിൽ തുടക്കമായി. സത്യാനന്തരകാലത്തെ ശാസ്ത്രം എന്ന വിഷയം അവതരിപ്പിച്ച് ബംഗളുരൂ ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസിലെ പ്രഫസർ ഡോ. അജിത്ത് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.
പരിഷത്ത് ജില്ലാ പ്രസിഡന്റ് സി.പി.സുരേഷ്ബാബു അധ്യക്ഷനായിരുന്നു. പി. നന്ദകുമാർ എംഎൽഎ മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിന്റെ ആവശ്യത്തിലേക്ക് അരി ലഭ്യമാക്കാൻ കൃഷി നടത്തുന്നതിന് നേതൃത്വം നൽകിയ കർഷകരെ ചടങ്ങിൽ ആദരിച്ചു. ജില്ലാപഞ്ചായത്തംഗം അഡ്വ.പി.പി. മോഹൻദാസ്, പി. ജിജി വർഗീസ് എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനത്തിൽ 200 പ്രതിനിധികൾ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് സി.പി.സുരേഷ്ബാബു അധ്യക്ഷനായിരുന്നു. വൈകീട്ട് ശാസ്ത്രജാഥയും സംഘടിപ്പിച്ചു. ഗൃഹപ്രസവം: നിയമ സംവിധാനം കാലോചിതമായി പരിഷ്കരിക്കണം, രാജ്യത്ത് സെൻസ് ഉടൻ നടത്തുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.