എന്നും പ്രിയപ്പെട്ട മങ്കട പുസ്തകം പ്രകാശനം ചെയ്തു
1542303
Sunday, April 13, 2025 5:47 AM IST
മങ്കട : മങ്കട പബ്ലിക് ലൈബറിയുടെ ആഭിമുഖ്യത്തിൽ മങ്കട വെള്ളോടി ബാലചന്ദ്രൻ രചിച്ച എന്നും പ്രിയപ്പെട്ട മങ്കട എന്ന പുസ്തകത്തിന്റെ പ്രകാശനം മഞ്ഞളാംകുഴി അലി എംഎൽഎ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ. അബ്ദുൾകരീമിന് നൽകി നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസ്ഗർ അലി മുഖ്യാതിഥിയായിരുന്നു. മങ്കട ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഇഖ്ബാൽ മങ്കട പുസ്തകം പരിചയപ്പെടുത്തി. യൂറോപ്യൻ യൂണിയന്റെ മേരിക്യൂറി ഫെലോഷിപ്പ് നേടിയ ഗോപിക നിഷ ഗോപാലനെ കാലിക്കട്ട്് യൂണിവേഴ്സിറ്റി ചരിത്രം വിഭാഗം മേധാവിയും കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗവുമായ ഡോ. പി. ശിവദാസൻ ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് സി. അരവിന്ദൻ അധ്യക്ഷത വഹിച്ചു.
മങ്കട ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ശശീന്ദ്രൻ, നെല്ലാംകോട്ടിൽ ബിന്ദു, കെ.പി. അബ്ദുസലാം, മേലാറ്റൂർ രവിവർമ, ഡോ. എ. മുഹമ്മദ്, ഹംസ തയ്യിൽ, സമദ് മങ്കട, എം. മുഹമ്മദ് ബഷീർ, പി.കെ. കുഞ്ഞുമോൻ, ഉമ്മർ തയ്യിൽ, പി. ഹരിദാസൻ, മുനീർ മങ്കട, ഡോ. സത്യനാഥൻ, വീണ വെള്ളോടി, രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.