പെരിന്തൽമണ്ണയിൽ കുടുംബശ്രീ വിഷു വിപണനമേള
1542301
Sunday, April 13, 2025 5:40 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ കുടുംബശ്രീ നടത്തുന്ന വിഷു വിപണനമേള ആരംഭിച്ചു. പട്ടാന്പി റോഡിലെ ചെറുകാട് കോർണറിൽ ആരംഭിച്ച മേള ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങളടങ്ങുന്ന വിപണന മേള ഇന്ന് സമാപിക്കും. വൈസ് ചെയർപേഴ്സണ്‍ എ. നസീറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, അഡ്വ. ഷാൻസി, കെ. ഉണ്ണികൃഷ്ണൻ, മൻസൂർ നെച്ചിയിൽ, സിഡിഎസ് പ്രസിഡന്റ് വി.കെ. വിജയ,അഗ്രി സിആർപി ശ്രീജ എന്നിവർ പങ്കെടുത്തു.
വിപണിയും വരുമാനവും ഉറപ്പുവരുത്തി സംരംഭകരെ ശാക്തീകരിക്കുക, കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന മായം കലരാത്ത ഗുണമേൻമയുള്ള ഉത്പ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഷു വിപണനമേള സംഘടിപ്പിച്ചത്.