കേരള കോണ്ഗ്രസ് ജില്ലാ നേതൃത്വ കണ്വൻഷൻ ചുങ്കത്തറയിൽ 15ന്
1542300
Sunday, April 13, 2025 5:40 AM IST
മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെയും വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുടെയും കാർഷിക മേഖലയിലെ പ്രതിസന്ധികളുടെയും പശ്ചാത്തലത്തിൽ കേരള കോണ്ഗ്രസ്(പി.ജെ. ജോസഫ്) മലപ്പുറം ജില്ലാ നേതൃത്വ കണ്വൻഷൻ 15ന് രാവിലെ 9.30 ന് ചുങ്കത്തറ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പാർട്ടി സംസ്ഥാന ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും.
പാർട്ടി ജില്ലാ പ്രസിഡന്റ് മാത്യുവർഗീസ് അധ്യക്ഷത വഹിക്കും. സംസ്ഥാന നേതാക്കളായ മോൻസ് ജോസഫ് എംഎൽഎ, ഫ്രാൻസിസ് ജോർജ് എംപി, സെക്രട്ടറി ജനറൽ അഡ്വ.ജോയ് അബ്രഹാം എക്സ് എംപി, ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ,
സംസ്ഥാന കോ ഓർഡിനേറ്റർ അപു ജോണ് ജോസഫ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണൻ, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ തുടങ്ങിയവരും പാർട്ടിയുടെ മണ്ഡലം, നിയോജക മണ്ഡലം, ജില്ലാ ഭാരവാഹികളും പങ്കെടുക്കും.