ലഹരിക്കെതിരേ മന്പാട് ബഹുജനറാലി
1542299
Sunday, April 13, 2025 5:40 AM IST
മന്പാട്: മന്പാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബഹുജന റാലിയും യുവജന, വിദ്യാർഥി സംഗമവും നടത്തി. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ, മത സംഘടന പ്രവർത്തകർ, യുവജന, വിദ്യാർഥി സംഘടന പ്രവർത്തകർ,
യൂത്ത് ക്ലബ് ഭാരവാഹികൾ, വായനശാല പ്രവർത്തകർ, കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലർ, വുമണ്‍ ഫെസിലിറ്റേറ്റർ, നാട്ടുകാർ എന്നിവർ റാലിയിൽ അണിനിരന്നു. ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നരംഭിച്ച റാലി മന്പാട് ടൗണ്‍ ചുറ്റി ഐകെ ഹാളിൽ സമാപിച്ചു.
തുടർന്ന് നടന്ന യുവജന -വിദ്യാർഥി സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.പി. ഉമൈമത്ത് അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർമാൻ എം.ടി. അഹമ്മദ്, ക്ഷേമകാര്യ ചെയർപേഴ്സണ്‍ സിനി ഷാജി, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്, നിലന്പൂർ പോലീസ് സബ് ഇൻസ്പെക്ടർ തോമസ്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
എല്ലാ വാർഡുകളിലും പ്രത്യേക ഗ്രാമസഭകൾ ചേർന്ന് കാവൽ സേന രൂപീകരിക്കാനും ലഹരിക്കെതിരെ ബോധവത്ക്കരണം നടത്താനും പഞ്ചായത്തിനെ ലഹരിമുക്ത പഞ്ചായത്താക്കാനുള്ള ശ്രമം ജനങ്ങളുടെ പിന്തുണയോടെ നടത്തുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.