മുള്ള്യാകുർശിയിൽ ജനകീയ പച്ചക്കറി കൃഷിവിളവെടുപ്പ്
1542298
Sunday, April 13, 2025 5:40 AM IST
മുള്ള്യാകുർശി: ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി പട്ടിക്കാട് സഹകരണ ബാങ്കും മുള്ള്യാകുർശി കർഷക കൂട്ടായ്മയും ചേർന്ന് മുള്ള്യാകുർശി പാടശേഖരത്തിൽ ആരംഭിച്ച ജനകീയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് തുടങ്ങി.
വിളവെടുപ്പ് ഉത്സവം പി. അബ്ദുൾഹമീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. സൈനുദീൻ അധ്യക്ഷനായിരുന്നു.
മാങ്ങോട്ടിൽ ബാലകൃഷ്ണൻ, ബാങ്ക് സെക്രട്ടറി എം. രാമദാസ്, ഡയറക്ടർമാരായ കെ. ഉസ്മാൻ, കെ. അബ്ബാസ്, കെ. ഹംസ, കെ. സാബിറ, എൻ.കെ. ബഷീർ, യൂണിറ്റ് ഇൻസ്പെക്ടർ കെ. മുഹമ്മദ് സലീം എന്നിവർ പ്രസംഗിച്ചു.