അങ്ങാടിപ്പുറം പൂരം ഇന്ന്; ഗതാഗത നിയന്ത്രണം
1542297
Sunday, April 13, 2025 5:40 AM IST
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പതിനൊന്നാം പൂര ദിവസമായ ഇന്ന് ജനത്തിരക്ക് കണക്കിലെടുത്ത് അങ്ങാടിപ്പുറം, പെരിന്തൽമണ്ണ ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
ഉച്ചക്ക് 12 മുതൽ രാത്രി എട്ട് വരെയാണ് നിയന്ത്രണം. മലപ്പുറം - മഞ്ചേരി ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ വഴി പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വലന്പൂർ - പട്ടിക്കാട് വഴിയും കോട്ടക്കൽ -വളാഞ്ചേരി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ പുത്തനങ്ങാടിയിൽ നിന്ന് തിരിഞ്ഞ് പുളിങ്കാവ് വഴിയും പാലക്കാട് ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ വഴി മലപ്പുറം, മഞ്ചേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ പട്ടിക്കാട് വഴിയും തിരിഞ്ഞു പോകണമെന്ന് പോലീസ് അറിയിച്ചു.