മലേഷ്യൻ യൂണിവേഴ്സിറ്റിയുമായി ജെംസ് കോളജ് ധാരണാപത്രം ഒപ്പുവച്ചു
1542296
Sunday, April 13, 2025 5:40 AM IST
പെരിന്തൽമണ്ണ :ഐഎൻടിഐ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി മലേഷ്യ, മലപ്പുറം രാമപുരം
ജെംസ് ആർട്സ് ആൻഡ സയൻസ് കോളജുമായി ധാരണാപത്രം ഒപ്പുവയ്്ക്കാൻ തീരുമാനിച്ചു.
ഐഎൻടിഐ യൂണിവേഴ്സിറ്റി മലേഷ്യയുടെ വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ എന്നിവർ ജെംസ് കോളജിലെ ചെയർമാൻ, വൈസ് ചെയർമാൻ, അക്കാഡമിക് ആൻഡ് റിസർച്ച് ഡയറക്ടർ, പ്രിൻസിപ്പൽ, ഐക്യുഎസി കോ ഓർഡിനേറ്റർ, ഫാക്കൽറ്റികൾ എന്നിവർ ചേർന്ന് 22ന് ഓണ്‍ലൈൻ യോഗത്തിൽ പങ്കെടുത്ത് ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും.
വിദ്യാർഥി മൊബിലിറ്റി, വിസിറ്റിംഗ് സ്കോളർ പ്രോഗ്രാമുകൾ, അക്കാഡമിക് പ്രോഗ്രാമുകളുടെ സഹകരണം, സംയുക്ത പ്രസിദ്ധീകരണവും ഗവേഷണ പ്രവർത്തനങ്ങളും, അക്കാഡമിക് മെറ്റീരിയലുകളുടെയും മറ്റ് വിവരങ്ങളുടെയും കൈമാറ്റം (ഇന്ത്യാഗവണ്മെന്റിന്റെയും മലേഷ്യ ഗവണ്മെന്റിന്റെയും നിയമങ്ങൾ അനുസരിച്ച് ജനിതക മെറ്റീരിയലുകൾ),
അതത് കാന്പസിൽ അന്താരാഷ്ട്ര കേന്ദ്രം സ്ഥാപിക്കൽ, ഏതെങ്കിലും കക്ഷികൾ സംഘടിപ്പിക്കുന്ന കോഴ്സുകൾ, സെമിനാറുകൾ, പരിശീലനങ്ങൾ, കോണ്‍ഫറൻസുകൾ, സിന്പോസിയങ്ങൾ തുടങ്ങിയ പണ്ഡിത പ്രവർത്തനങ്ങൾ, കക്ഷികൾ പരസ്പരം സമ്മതിച്ചേക്കാവുന്ന മറ്റ് പ്രവർത്തനങ്ങളും പരിപാടികളും എന്നിവയാണ് കരാറിൽ പ്രധാന ആവശ്യങ്ങൾ. കോളജ് ഇതിനകം മറ്റൊരു ലോക റാങ്കിംഗ് സർവകലാശാലയായ യുസിഎസ്ഐ യൂണിവേഴ്സിറ്റി മലേഷ്യയുമായി സഹകരിക്കുന്നുണ്ട്.
അന്താരാഷ്ട്ര സർവകലാശാലകളുമായുള്ള അത്തരം സഹകരണം അക്കാഡമിക്, ഗവേഷണ മേഖലകളിലെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർന്ന തലത്തിൽ മെച്ചപ്പെടുത്തുമെന്ന് ജെംസ് കോളജ് അധികൃതർ അറിയിച്ചു.