കൃഷിനശിപ്പിച്ച കാട്ടുപന്നികളെ വെടിവച്ച് കൊന്നു
1542293
Sunday, April 13, 2025 5:40 AM IST
വണ്ടൂർ: വണ്ടൂർ ചെട്ടിയാറമ്മലിൽ, കാപ്പിച്ചാൽ ഭാഗത്ത് സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് നിലയുറപ്പിച്ച എട്ട് കാട്ടുപന്നികളെ വെടിവച്ചുകൊന്നു. വനംവകുപ്പിന്റെ എം. പാനൽ ലിസ്റ്റിൽപ്പെട്ട ഷൂട്ടറും പെരിന്തൽമണ്ണ സ്വദേശിയുമായ എം. സക്കീറിന്റെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവച്ചത്.
രാത്രികാലങ്ങളിൽ പന്നികൾ കൂട്ടത്തോടെ പുറത്തിറങ്ങി ആക്രമണങ്ങളും കൃഷി നശിപ്പിക്കലും പതിവായിരുന്നു. ഇതോടെയാണ് നാട്ടുകാർ വനംവകുപ്പിന് പരാതി നൽകിയത്. തുടർന്നാണ് ഇന്നലെ രാവിലെ വനപാലകരുടെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തിയത്. പത്ത് വേട്ടനായ്ക്കൾ അടക്കം അന്പതോളം പേരടങ്ങിയ സംഘമാണ് കാട്ടുപന്നികളെ വേട്ടയാടിയത്.