മാങ്ങ പറിക്കുന്പോൾ ഷോക്കേറ്റ് വയോധികൻ മരിച്ചു
1542142
Saturday, April 12, 2025 10:39 PM IST
അങ്ങാടിപ്പുറം: മാങ്ങ പറിക്കുന്പോൾ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. പുത്തനങ്ങാടിയിലെ തേവർത്തൊടി മൊയ്തു(60) ആണ് ഷോക്കേറ്റ് മരിച്ചത്.
പരേതനായ സൈതാലിയുടെ മകനാണ്. വെള്ളിയാഴ്ച വൈകുന്നേരം 4.30ന് ഇരുന്പുതോട്ടി ഉപയോഗിച്ച് വീട്ടുമുറ്റത്തെ മാവിൽ നിന്ന് മാങ്ങ പറിക്കുന്പോൾ സമീപത്തെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റാണ് മരണം. വെൽഡിംഗ് തൊഴിലാളിയായിരുന്നു.
പെരിന്തൽമണ്ണ പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പുത്തനങ്ങാടി ജുമാമസ്ജിദിൽ കബറടക്കി. ഭാര്യ : ആസ്യ (ചെട്ടിയാരങ്ങാടി). മക്കൾ :പരേതനായ അഷ്റഫ്, സക്കീർ ഹുസൈൻ, തസ്നി, ഷമീമ. മരുമക്കൾ : നംഷീദ പർവിൻ, മെഹബൂബ ജാസ്മിൻ, ശിഹാബുദ്ദീൻ, കമറുദ്ദീൻ.