വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകി
1541736
Friday, April 11, 2025 5:37 AM IST
പുലാമന്തോൾ: പുലാമന്തോൾ ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതി പ്രകാരം എസ്സി വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകി. ആർപി സ്മാരക ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി. സാവിത്രി, കെ. മുഹമ്മദ് മുസ്തഫ, എം.ടി. നസീറ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അപേക്ഷ നൽകിയതിൽ അർഹരായ മുഴുവൻ വിദ്യാർഥികൾക്കും ലാപ്ടോപ് വിതരണം ചെയ്തു.