നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് സായൂജ്യം പദ്ധതി സമര്‍പ്പിച്ചു
1541735
Friday, April 11, 2025 5:37 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് വയോജനങ്ങള്‍ക്ക് കൈത്താങ്ങായി നടപ്പിലാക്കിയ സായൂജ്യം പദ്ധതി നാടിന് സമര്‍പ്പിച്ചു. 60 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നു ലഭിക്കാത്ത മരുന്നുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങി നല്കുന്ന പദ്ധതിയാണ് സായൂജ്യം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ബഹാഉദ്ദീന്‍, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷന്‍ വാളപ്ര റഷീദ്, ഡിവിഷന് അംഗം സി.കെ. സുരേഷ്, ഷാജഹാന് എന്നിവര്‍ സംസാരിച്ചു.