ആരോഗ്യ സന്ദേശ റാലി നടത്തി
1540863
Tuesday, April 8, 2025 6:06 AM IST
ചുങ്കത്തറ: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് "നടക്കാം ആരോഗ്യത്തിലേക്ക്' എന്ന സന്ദേശവുമായി നിലന്പൂർ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചുങ്കത്തറയിൽ സന്ദേശ റാലി നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൽസമ്മ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സ്ഥിരംസമിതി ചെയർപേഴ്സണ് സൂസമ്മ മത്തായി, ബ്ലോക്ക് മെന്പർ സി.കെ. സുരേഷ്, മെഡിക്കൽ ഓഫീസർ ഡോ. ബഹാവുദ്ദീൻ, നഴ്സിംഗ് ഓഫീസർ ലിസി, ഹെൽത്ത് ഇൻസ്പെക്ടർമാരായ ജോസഫ് ഫ്രാൻസിസ്, അജു, നഴ്സുമാരായ സുനന്ദ, ശ്രീജയ എന്നിവർ പ്രസംഗിച്ചു.