തമിഴ്നാട് സ്വദേശി ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ
1540891
Tuesday, April 8, 2025 10:21 PM IST
രാമപുരം: തമിഴ്നാട് സ്വദേശി ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ. നാറാണത്ത് കരിഞ്ചാപ്പാടി റോഡിലെ മസ്ജിദിനു സമീപത്തെ പള്ളിയാലിൽ ക്വാർട്ടേഴ്സിലാണ് തമിഴ്നാട് തിരുവാരുൽ ജില്ലയിലെ നെങ്കന്നൂർ സ്വദേശിയായ മനോഹര(57)നെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇദ്ദേഹം വർഷങ്ങളായി ഈ പ്രദേശത്താണ് ജോലിയെടുത്ത് വരുന്നത്. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിൽ. മങ്കട പോലീസ് മേൽനടപടികൾ സ്വീകരിച്ചു.