അങ്കണവാടികൾക്ക് ഉപകരണങ്ങൾ നൽകി
1541130
Wednesday, April 9, 2025 5:48 AM IST
ചെമ്മലശേരി: പുലാമന്തോൾ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടികൾക്ക് വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ നിർവഹിച്ചു. 10 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
34 അങ്കണവാടികൾക്കും ശിശുവിഹാറിനും ഫ്രിഡ്ജ്, മിക്സി, കുക്കർ, പാത്രങ്ങൾ, ഊഞ്ഞാൽ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ടി. സാവിത്രി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം വി.പി. മുഹമ്മദ് ഹനീഫ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. മുഹമ്മദ് മുസ്തഫ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എം.ടി. നസീറ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ഷിനോസ് ജോസഫ്, കെ.ടി. അഷ്കർ, എൻ.പി. റാബിയ, ടി. സിനിജ, ഐസിഡിഎസ് സൂപ്പർവൈസർ ഷക്കീല, അങ്കണവാടി ജീവനക്കാർ, രക്ഷിതാക്കൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് സൗജന്യമായി കുന്നപ്പള്ളി അങ്കണവാടിയിലേക്ക് മിക്സിയും വെയിംഗ് മെഷീനും നൽകി. അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ് അങ്കണവാടി വർക്കർ എൻ. ജയശ്രീക്ക് ഉപകരണങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് എ. ആർ. ചന്ദ്രൻ, സെക്രട്ടറി ഇൻചാർജ് നാസർ കാരാടൻ, തെക്കത്ത് ഉസ്മാൻ, ഹംസ കരിന്പനക്കൽ, തങ്കത്തിൽ കോയണ്ണി, കെ. എം. കെ. മുഹമ്മദാലി, ശശി എന്നിവർ പ്രസംഗിച്ചു.